മൾട്ടി ഭാഷി ടീമിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ
ഈ സ്വാതന്ത്ര്യദിനത്തിൽ, ഞങ്ങൾ മൾട്ടിഭാഷിയിൽ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. മലയാളഭാഷ പഠിച്ചുകൊണ്ടിരിക്കുന്നവരെയും, മലയാളം മാതൃഭാഷ ആയിട്ടുള്ള ഭാഷാ വിദഗ്ദരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണ്
‘Help and Learn’ എന്നാണ് ഇ പദ്ധതിയുടെ പേര് .. ഈയൊരു പദ്ധതി വഴി നിങ്ങൾക്ക് മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന ആളുടെ ‘ഗുരു’ ആവാം. നിങ്ങള്ക്ക് ലഭിക്കുന്നതോ, ഇംഗ്ലീഷ് പഠിക്കുവാനായി ഒരു സഹായി!
ഈ പ്രോഗ്രാമിനായുള്ള കുറച്ച് കീ-പോയിന്ററുകൾ:
1 – ലളിത ഇംഗ്ലീഷ് മനസിലാക്കാനും സംസാരിക്കാനും കഴിയുന്നവർക്ക് മാത്രം ഈ പ്രോഗ്രാം തുറന്നിരിക്കുന്നു.
2- നിങ്ങളുടേയും നിങ്ങളുടെ ഇംഗ്ലീഷ് ദോസ്തിന്റെയും വ്യക്തിഗത വിശദാംശങ്ങൾ അങ്ങേയറ്റം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയുള്ളൂ
3 – നിങ്ങളുടെയും നിങ്ങളുടെ സുഹൃത്തിന്റെയും ഈ ഇടപെടലിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാകും എന്ന് ഉറപ്പുവരുത്താൻ മൾട്ടിബാഷി ഭാഷാ വിദഗ്ധർ തുടക്കത്തിൽ സഹായിക്കും.
നിങ്ങൾ ഈ പ്രോഗ്രാമിന്റെ ഭാഗമാകാൻ ഉത്സുകരാണോ ?.